കാസര്‍കോട് (www.evisionnews.co): വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആഗസ്ത് നാലിനാണ് മാധവനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കോവിഡ് നീരിക്ഷണത്തിലായിരുന്നു മാധവന്‍. ഇതിനിടെ ശനിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് മാനദണ്ഡലം പാലിച്ച് മൃതദേഹം സംസ്‌കരിച്ചു.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ചെറുവത്തൂര്‍ കുഴിഞ്ഞൊടി പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ പിലിക്കോട് മട്ടലായിലെ പനയില്‍ പിയൂസ് (61) മരിച്ചത്. ആഗസ്ത് ഏഴിന് രാത്രി പെട്രോല്‍ പമ്പില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മേല്‍പ്പാലത്തിനടുത്ത് വെച്ച് പിയൂസിനെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ചു.
പൈവളിഗെ ബായാറിലെ ഏഴുമാസം പ്രായമുള്ള ഫാത്തിമ റിസ, വീഴ്ചയില്‍ തുടയെല്ല് പൊട്ടി ചികിത്സയിലായിരുന്ന കൊറക്കോട് ബയല്‍ റോഡിലെ ഗുളികന്‍ദേവസ്ഥാനം പ്രധാന പൂജാരി മോഹനപൂജാരി (75) എന്നിവര്‍ കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങളോടെ മരിച്ചിരുന്നു.
Post a Comment
0 Comments