കാസര്‍കോട് (www.evisionnews.co): പനിയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ച ആരിക്കാടി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിക്കാടി ഓള്‍ഡ് റോഡിലെ പരേതനായ ഖാദര്‍ അറബിയുടെ ഭാര്യ മറിയുമ്മ (70) ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്.
പനിയെ തുടര്‍ന്നാണ് മൂന്നു ദിവസം മുമ്പ് കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിഎസ്ആര്‍ പരിശോധനാ ഫലം വരാനിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കുമ്പോല്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മറവ് ചെയ്യും.
Post a Comment
0 Comments