ഉപ്പള (www.evisionnews.co): ലൈഫ് മിഷന്‍ പദ്ധതിക്കായുള്ള അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്ന വരുമാന സര്‍ട്ടിഫിക്കറ്റും സ്വന്തമായി ഭൂമിയില്ലാത്തവര്‍ വെക്കേണ്ട സ്വന്തമായി ഭൂമിയില്ല എന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി കൊടുക്കുന്ന നോ ലാന്റ് സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഏല്‍പ്പിക്കണമെന്ന ആവശ്യം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തത്ക്കാലം ഒഴിവാക്കി ഹിയറിംഗ് സമയത്ത് ഹാജരാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും പദ്ധതി അപേക്ഷ സ്വീകരിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 30 വരെ നീട്ടിക്കൊടുക്കണമെന്നും എംസി ഖമറുദ്ദീന്‍ എംഎല്‍എ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപന കാരണം വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിമുള്ള നിയന്ത്രണങ്ങളും ലൈഫ് പല ഓഫീസുകളിലുള്ള ഉദ്യോഗസ്ഥരുടെ അഭാവവും മറ്റു കാരണങ്ങള്‍ കൊണ്ട് നോ ലാന്റ് സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ലഭ്യമാവാനുള്ള കാലതാമാസവും കോരിച്ചൊരിയുന്ന മഴയത്ത് സാമൂഹിക അകലം പാലിച്ചുള്ള വരിനില്‍ക്കലുമൊക്കെ ഗുണഭോക്താക്കളെ ദുരിതത്തിലാക്കുകയാണെന്നും അപേക്ഷകളുടെ തിരക്ക് മൂലം പല സമയങ്ങളിലും പദ്ധതിയുടെ സൈറ്റ് തിരക്കേറുന്നതും രജിസ്ട്രേഷന്‍ സമയത്ത് ഒടിപി നമ്പറിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments