കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് കാസര്‍കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മരിച്ച കീഴൂരിലെ യുവാവിന്റെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കീഴൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. കീഴൂര്‍ ജുമാമസ്ജിദിന് സമീപത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സുബൈര്‍ (40) കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്.
മരണാനന്തര കര്‍മങ്ങള്‍ നാട്ടുകാരുടെയും കുടുംബങ്ങളുടെയും സഹകരണത്തോടെ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ ക്യാപ്റ്റന്‍ സിപി ലത്തീഫ്, മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാന, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റന്‍ ഗഫൂര്‍ ബേവിഞ്ച, സി. സലീം ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍, സിദ്ധ ചെര്‍ക്കള, ഫൈസല്‍ ചെര്‍ക്കള, കിധസ് ബേവിഞ്ച, മൊയ്തു, ഷാഫി. മുഹമ്മദ്, റമീസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments