ദുബൈ (www.evisionnews.co): പൈക്ക മേഖലയിലെ ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയിലൂടെ ഏകോപിച്ച് രൂപംനല്‍കിയ ജിസിസി കെഎംസിസി പൈക്ക സോണ്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. കെഇ നൗഷാദ് പൈക്കയെ പ്രസിഡന്റായും ഖാദര്‍ പൈക്കയെ ജനറല്‍ സെക്രട്ടറിയായും അഷ്റഫ് അര്‍ളട്ക്കയെ ട്രഷററായും തെരഞ്ഞെടുത്തു.
യോഗം പ്രഥമ പ്രസിഡന്റ് ബികെ ബക്കര്‍ പൈക്ക ഉദ്ഘാടനം ചെയ്തു. ദുബൈ ബാലടുക്ക ബദര്‍ മസ്ജിദ് പ്രസിഡന്റ് അബ്ദു കുണ്ടില്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എംകെ ഇബ്രാഹിം സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഷരീഫ് പൈക്ക, അബ്ദുല്ല പൈക്ക, ഫൈസല്‍ പട്ടേല്‍, സുബൈര്‍ പള്ളിക്കാല്‍, പിഡി നൂറുദ്ധീന്‍, അസീസ് കമാലിയ, ജമാല്‍ പൈക്ക, അഡ്വ. ബിഎ അഷ്റഫ്, ബഷീര്‍ മാസ്റ്റര്‍, അബു ചാത്തപ്പാടി, റഫീഖ് ബീട്ടിയടുക്ക, അഷ്റഫ് ചെര്‍ക്കള, അഷ്റഫ് റെഡ്ബുള്‍, റാഷി ബാവ, ജുനൈദ്, അഷ്റഫ് അര്‍ളടുക്ക സംബന്ധിച്ചു.
മറ്റുഭാരവാഹികള്‍: അഡ്വ. അഷ്റഫ്, റാഷി ബാവ (വൈസ് പ്രസി), ഫൈസല്‍ ഗജ, ജുനൈദ് പൈക്ക(ജോ സെക്ര), അന്‍ഷി ഹില്‍ട്ടന്‍, ഇബ്രാഹിം, സമീര്‍ പൈക്ക (രക്ഷാധികാരികള്‍), ചാരിറ്റി ചെയര്‍മാന്‍: ഇബ്രാഹിം, മീഡിയ ചെയര്‍മാന്‍: റപ്പി മലപ്പുറം, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാര്‍: അബ്ദുല്ല പൈക്ക, ഷരീഫ് പൈക്ക ഷാര്‍ജ, ഷരിഫ്, റഫീഖ് ബീട്ടിയടുക്ക, അഷ്റഫ് ചെര്‍ക്കള.
ഭാരവാഹികളെ ജൂറി അംഗം എംഎസ് ഷരീഫ് പ്രഖ്യാപിച്ചു. ഇബ്രാഹിം കുഞ്ഞിപ്പാറ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. 2016ല്‍ രൂപീകരിച്ച സംഘടന കഴിഞ്ഞ നാലു വര്‍ഷത്തില്‍ 25ഓളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
Post a Comment
0 Comments