കാസര്‍കോട് (www.evisionnews.co): സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പട്‌ല വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തിലും പോസ്റ്റര്‍ ഡിസൈനിങ് മത്സരത്തിലും വിജയികളായവരെ അനുമോദിക്കുകയും വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു. എംകെ ഹാരിസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എംഎ മജീദ് ഉദ്ഘാടനം ചെയ്തു.
2019- 2020 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും പട്‌ല ഗവ. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പ്രദീപന്‍ നല്‍കി. പ്രസംഗ മത്സരത്തിലും പോസ്റ്റര്‍ ഡിസൈനിംഗിലും വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാനദാനം എച്ച്‌കെ അബ്ദുറഹ്മാന്‍, ലക്ഷ്മണന്‍, സിഎച്ച് അബൂബക്കര്‍, സഈദ് കെ.എം, ടിഎച്ച് അബ്ദുറഹ്മാന്‍, ഇഖ്ബാല്‍ പട്‌ല, അഹ്മദ് പി പട്‌ല, എസ് അബ്ദുല്ല, റൗഫ് കൊല്ല്യ, സീതി പട്‌ല, മുഹമ്മദ് അരമന നിര്‍വഹിച്ചു. ഫവാസ് പി സ്വാഗതവും സമീര്‍ എംപി നന്ദിയും പറഞ്ഞു.
Post a Comment
0 Comments