കാസര്‍കോട് (www.evisionnews.co): സ്വര്‍ണവില വീണ്ടും താഴോട്ട്. തുടര്‍ച്ചയായി രണ്ടാം ദിനവും വിലയില്‍ കുറവുണ്ടായി. ചൊവ്വാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 5150 രൂപയിലും പവന് 41200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നിക്ഷേപ ആവശ്യകത വര്‍ധിക്കുമ്പോഴും സ്വര്‍ണവിലയില്‍ കുറവുണ്ടാകുന്നത് ആഭരണപ്രേമികള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. ഓഹരി വിപണികളുടെ തിരിച്ചുവരവാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.
തുടര്‍ച്ചയായ വര്‍ധനവിനെ തുടര്‍ന്ന് ഓഗസ്റ്റ് ഏഴിന് സ്വര്‍ണം ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 42000 രൂപയിലെത്തിയിരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഈനിരക്ക് തുടര്‍ന്ന ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 400 രൂപ വീതം കുറയുകയായിരുന്നു. ഗ്രാമിന് രണ്ടു ദിവസങ്ങളിലായി 100 രൂപ കുറഞ്ഞു. ഈമാസം ഇതാദ്യമായാണു സ്വര്‍ണവില കുറയുന്നത്. ഈ മാസം ഒന്നിന് പവന് 40,160 രൂപയായിരുന്നു. ആറു ദിവസം കൊണ്ട് പവന് 1,840 രൂപ വര്‍ധിച്ചാണ് 42000ലെത്തിയത്.
Post a Comment
0 Comments