കാസര്‍കോട് (www.evisionnews.co): മൂന്നു കുട്ടികള്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ 73 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറു പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
കുമ്പള പഞ്ചായത്തിലെ നാലു വയസുള്ള പെണ്‍കുട്ടിയും ഒമ്പതു വയസുള്ള ആണ്‍കുട്ടിയും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടിക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍കോട് നഗരസഭയില്‍ നിന്നും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെമ്മനാട്, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നു ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്കാണ്. ഇതില്‍ 1476 പേര്‍ ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ ചികിത്സയില്‍ ഉള്ളത് 1103 പേരാണ്. നിലവില്‍ വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 4504 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 536 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 267 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments