Type Here to Get Search Results !

Bottom Ad

കാസര്‍കോട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്: മരണം 38 ആയി


കാസര്‍കോട് (www.evisionnews.co): അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇന്നലെ ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ചു പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് നഗരസഭയിലെ 22 കാരി, മടിക്കൈയിലെ 40 കാരന്‍, പള്ളിക്കരയിലെ 31 കാരന്‍, മഞ്ചേശ്വരത്തെ 47 കാരി, ചെമ്മനാട് സ്വദേശിയായ 32 കാരി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

4880 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 541 പേര്‍ വിദേശത്ത് നിന്നെത്തിയവരും 392 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3453 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1394പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.

വീടുകളില്‍ 4773 പേരും സ്ഥാപനങ്ങളില്‍ 1025 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5598 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1068 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 798 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 176 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
രോഗബാധിതര്‍ മേഖതിരിച്ച്:
പള്ളിക്കര- 9
അജാനൂര്‍- 19
മടിക്കൈ- 1
മുളിയാര്‍-6
കാസര്‍കോട്-12
ചെങ്കള- 6
മൊഗ്രാല്‍പുത്തൂര്‍- 2
മധൂര്‍- 18
കുമ്പള- 12
ഉദുമ- 1
ചെമ്മനാട്- 30
മംഗല്‍പാടി- 5
പുത്തിഗെ- 2
ബദിയഡുക്ക- 3
കാഞ്ഞങ്ങാട്- 12
എന്‍മകജെ- 1
കയ്യൂര്‍ ചീമേനി- 4
മഞ്ചേശ്വരം-2
കുറ്റിക്കോല്‍-1
കിനാനൂര്‍ കരിന്തളം- 2
കള്ളാര്‍- 4
ചെറുവത്തൂര്‍- 2
വലിയപറമ്പ- 6
തൃക്കരിപ്പൂര്‍- 3
പിലിക്കോട്-1
കോടോംബേളൂര്‍- 10
പൈവളിഗെ- 1
പടന്ന-14
ദേലംപാടി- 5
നീലേശ്വരം-2

ഇതര ജില്ലകള്‍:- കടന്നപ്പള്ളി- 1, ചപ്പാരപ്പടവ്-1

Post a Comment

0 Comments

Top Post Ad

Below Post Ad