Type Here to Get Search Results !

Bottom Ad

ഉറവിടമറിയാത്ത രണ്ടു പേരടക്കം 143പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്: ഞായറാഴ്ച 17 കുട്ടികള്‍ക്ക് രോഗ ബാധ


കാസര്‍കോട് (www.evisionnews.co): പത്തുവയസിന് താഴെയുള്ള 17കുട്ടികളടക്കം ഇന്ന് 159 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരടക്കം 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴുപേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ഇതോടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 4090ആയി. 5039പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 550 പേര്‍ വിദേശത്ത് നിന്നെത്തിയവരും 399 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇന്ന് നെഗറ്റീവായ 117പേര്‍ ഉള്‍പ്പടെ 3570 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. മരണം 38. 

ഇന്ന് അജാനൂര്‍ പഞ്ചായത്തിലാണ് ഏറെയും രോഗികള്‍. 22 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബേഡഡുക്ക- 5, ചെറുവത്തൂര്‍- 4, പള്ളിക്കര- 12, മടിക്കൈ- 2, കോടോംബേളൂര്‍- 1, പുല്ലൂര്‍ പെരിയ- 6, ചെമ്മനാട്-5, പൈവളിഗെ-8, മംഗല്‍പാടി-3, കയ്യൂര്‍ ചീമേനി- 6, പിലിക്കോട്- 8, കാസര്‍കോട്-10, കാറഡുക്ക- 1, ബദിയടുക്ക-1, കിനാനൂര്‍ കരിന്തളം- 3, നീലേശ്വരം-16, കാഞ്ഞങ്ങാട്- 12, മധൂര്‍- 2, ചെങ്കള- 3, കള്ളാര്‍- 2, ഈസ്റ്റ് എളേരി-1, കുമ്പള- 6, മഞ്ചേശ്വരം-10, തൃക്കരിപ്പൂര്‍- 6, മൊഗ്രാല്‍ പുത്തൂര്‍- 2, വോര്‍ക്കാടി-2 എന്നിങ്ങനെയാണ് മറ്റുപഞ്ചായത്തുകളിലെ രോഗബാധ നിരക്ക്. 

ഇന്ന് നീലേശ്വരം നഗരസഭയില്‍ നാലു കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കള, പള്ളിക്കര, കാഞ്ഞങ്ങാട്, മഞ്ചേശ്വരത്തു നിന്ന് രണ്ട് കുട്ടികള്‍ വീതം, കാസര്‍കോട്, അജാനൂര്‍, കുമ്പള, കയ്യൂര്‍ ചീമേനി, ചെമ്മനാട് നിന്ന് ഒരു കുട്ടിക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളില്‍ 5158 പേരും സ്ഥാപനങ്ങളില്‍ 1060 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6218 പേരാണ്. പുതിയതായി 1015 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1028 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 709 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.



Post a Comment

0 Comments

Top Post Ad

Below Post Ad