ചെര്‍ക്കള (www.evisionnews.co): പ്ലസ് ടു പരീക്ഷയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ഉള്‍പ്പെടെ 92.3 ശതമാനം വിജയവുമായി ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. പ്ലസ് ടു കൊമേഴ്‌സില്‍ ഫാത്തിമത്ത് ഷഫ്രീനയും സയന്‍സ് വിഷയത്തില്‍ ആയിഷ കെ.എസാണ് സ്‌കൂളിന്റെ അഭിമാനമായത്. എസ്എസ്എല്‍സി പരീക്ഷയില്‍ 99.3 ശതമാനം വിജയം നേടാനായിട്ടുണ്ട്.
പത്താം തരത്തിലെ വൈഷ്ണവ് ഫുള്‍ എ പ്ലസ് നേടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒമ്പത് എ പ്ലസ് നേടിയിട്ടുണ്ട്. ഒരു കാലത്ത് പരിമിതികൊണ്ട് വിര്‍പ്പ് മുട്ടിയിരുന്നതും പഠനാന്തരീക്ഷത്തിലും വളരെ പിറകില്‍ നിന്നിരുന്ന ചെര്‍ക്കള സ്‌കൂള്‍ ഇന്ന് പൊതുവിദ്യാലയങ്ങളില്‍ നിന്നും ജില്ലയിലെ മികച്ച സ്‌കൂളുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. 2018 വര്‍ഷത്തില്‍ മികച്ച പിടിഎക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുവാന്‍ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.
സ്‌കൂളിന്റെ ത്വരിതഗതിയിലുള്ള മികവാര്‍ന്ന പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത് പി.ടി.എയും എസ്എംസി കമ്മിറ്റിയുമാണ്. കൂടാതെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ സഹകരണമാണ് സ്‌കൂളിന് ലഭിച്ചത്. ചെര്‍ക്കള സ്‌കൂളിന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച മുഴുവന്‍ കുട്ടികളേയും പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും പിടിഎ പ്രസിഡന്റ് ഷുക്കൂര്‍ ചെര്‍ക്കളം, വൈസ് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട്, എസ്എംസി ചെയര്‍മാന്‍ സുബൈര്‍ കെ.എം, എം.പി.ടി.എ പ്രസിഡന്റ് ഫൗസിയ, മറ്റ് പിടിഎ ഭാരവാഹികള്‍ അനുമോദിച്ചു.