Type Here to Get Search Results !

Bottom Ad

ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡോണര്‍ കാര്‍ഡ് വിതരണം ചെയ്തു

 
ദുബൈ (www.evisionnews.co): മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബുള്ളയുടെ സ്മരണാര്‍ത്ഥം ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ആയിരം യൂണിറ്റ് രക്തം ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സമാഹരിച്ച് നല്‍കി. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തംനല്‍കിയ രക്ത ദാതാക്കള്‍ക്ക് ദുബാ് ഹെല്‍ത്ത് അതോറിറ്റി നല്‍കുന്ന ഡോണര്‍ കാര്‍ഡ് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷന്‍ ഇന്‍ചാര്‍ജ് അന്‍വര്‍ വയനാട് ദുബൈ കെഎംസിസി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് കൈമാറി. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. 

ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളില്‍ വളണ്ടിയര്‍ സേവനം ചെയ്ത ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ വളണ്ടിയര്‍ അംഗങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പികെ ഇസ്മായില്‍, ഒരഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ റഹീസ് തലശേരി, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, എന്‍കെ ഇബ്രാഹിം, നിസാം കൊല്ലം, ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, സലാം കന്യാപ്പാടി, അഫ്‌സല്‍ മെട്ടമ്മല്‍, സിഎച്ച് നൂറുദീന്‍, യൂസുഫ് മുക്കൂട്, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, ഷാജഹാന്‍ കാഞ്ഞങ്ങാട് സിദ്ദീഖ് ചൗക്കി ഷുഹൈല്‍ കോപ്പ, മന്‍സൂര്‍ മര്‍ത്യാ, ശിഹാബ് തെരുവത്ത് വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫസല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.



Post a Comment

0 Comments

Top Post Ad

Below Post Ad