കാസര്‍കോട് (www.evisionnews.co): കോവിഡിന്റെ മറവില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ദേശവ്യാപകമായി മനുഷ്യാവകാശ പ്രക്ഷോഭദിനം ആചരിക്കാനുള്ള മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചട്ടഞ്ചാല്‍ ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡല്‍ഹി കലാപത്തിന്റെ ഇരകളെ സഹായിക്കാന്‍ ഇറങ്ങിയവരെ പോലും പൊലീസ് വേട്ടയാടുക യാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. നിരവധി പേര്‍ക്കെതിരെ കള്ളക്കേസുകളും ചുമത്തി.ഇതിനെതിരെ യാണ് പ്രക്ഷോഭം.
മുസ്ലിം ലീഗ് ഉദുമ മണ്ടലം വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍ ഉല്‍ഘാടനം ചെയ്തു. എട്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഖാസ്മി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സിദ്ധീഖ് മങ്ങാടന്‍ സ്വാഗതം പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, മണ്ടലം സെക്രട്ടറി മൊയ്തു തൈര,പഞ്ചായത് പ്രസിഡണ്ട് ടി ഡി ഹസ്സന്‍ ബസരി, എസ്ടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബുബക്കര്‍ കണ്ടത്തില്‍,ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ഹസൈനാര്‍, ജനറല്‍ സെക്രട്ടറി അന്‍സാരി മാളികെ,അറഫാത്ത് പാറ നേതൃത്വം നല്‍കി
Post a Comment
0 Comments