Type Here to Get Search Results !

Bottom Ad

ക്വാറന്റീന്‍ ലംഘിച്ച യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു


കാസര്‍കോട് (www.evisionnews.co): ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി കച്ചവട ആവശ്യത്തിന് സുള്ള്യയില്‍ പോകുകയും തിരികെ നാട്ടിലെത്തിയപ്പോള്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്ത മുഹമ്മദ് ഇല്ല്യാസിനെ(30) തിരെയാണ് കേസെടുത്തത്. 

ആദൂര്‍ ടൗണില്‍ കറങ്ങി നടന്നക്കുകയായിരുന്ന ഇയാളെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്ത് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി. വിദേശത്ത് നിന്ന് നാട്ടിലെത്തിയ മടിക്കൈ സ്വദേശിയായ പ്രകാശന്‍ (31) ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നത് ശ്രദ്ധയില്‍പ്പെട്ട നീലേശ്വരം പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്ത് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി.







Post a Comment

0 Comments

Top Post Ad

Below Post Ad