കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഫര്‍ണിച്ചര്‍ മാനുഫാക്ടര്‍ ആന്റ് മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (ഫ്യൂമ്മ) കേരളത്തിലെ 14 ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്ജസ്റ്റബിള്‍ കട്ടിലും സാനിറ്റൈസര്‍ സ്റ്റാന്റും നല്‍കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഡിഎംഒ ഡോ. രാംദാസിന് കട്ടില്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വിവി രമേശന്‍ മൂഖാതിഥിയായിരുന്നു ഫ്യൂമ്മ ജില്ലാ പ്രസിഡന്റ്് ഷാഫി നാലപ്പാട് അധ്യക്ഷത വഹിച്ചു. കെവൈവിഎസ് കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ്് യൂസുഫ് ഹാജി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെവി, ഫ്യൂമ്മ നേതാക്കളായ കുമാരന്‍ ഐശ്വര്യ, പികെ രവീദ്രന്‍, പ്രദീപ് കുമാര്‍, സികെ ഉണ്ണികൃഷ്ണന്‍, സുബൈര്‍ എലൈറ്റ് സംസാരിച്ചു.
Post a Comment
0 Comments