Type Here to Get Search Results !

Bottom Ad

അബ്ദുല്‍ റഹ്്മാന്റെ മയ്യത്ത് കോവിഡ് മാനദണ്ഡപ്രകാരം ഖബറടക്കി

കാസര്‍കോട് (www.evisionnews.co):കോവിഡ് ബാധിച്ച് മരിച്ച കുമ്പള ആരിക്കാടി പാപ്പംകോയാ നഗറിലെ അബ്ദുല്‍ റഹ്്മാന്റെ (70) മയ്യിത്ത് കോവിഡ് മാനദണ്ഡപ്രകാരം വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ആരിക്കാടി കുമ്പോല്‍ ബദ്രിയാ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്ന അബ്ദുല്‍ റഹിമാനെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് രണ്ടുദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ആന്റീ ബോഡി പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെ പരിയാരത്ത് നിന്നെത്തിച്ച മയ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നാലുമണിയോടെ ആരിക്കാടി കുമ്പോല്‍ ബദ്‌രിയാ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ മുജീബ് കമ്പാര്‍, ഗോള്‍ഡന്‍ റഹ്്മാന്‍, സിദ്ദീഖ് കുമ്പള, യൂസുഫ് മൊഗ്രാല്‍, ചെമ്മി പഞ്ചാര, റഫീഖ് ഉപ്പള, മൊയ്തീന്‍ സോങ്കാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങ് നടന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ആദര്‍ശ്, അഖില്‍ എന്നിവരും കുമ്പള പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എകെ ആരിഫും സന്നിഹിതരായിരുന്നു.

മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള ഹിദായത്ത് നഗറിലെ നഫീസ (74)യുടേതാണ് ജില്ലയില്‍ ആദ്യ കോവിഡ് മരണം. 22ന് കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ പച്ചക്കാട്ടെ ഖൈറുന്നിസയും 23ന് അജാനൂര്‍ പഞ്ചായത്തിലെ രാവണേശ്വരം സ്വദേശി മാധവ (67)നും ശനിയാഴ്ച കാഞ്ഞങ്ങാട് പടന്നക്കാട്ടെ നബീസ (63)യും മരിച്ചു. എല്ലാവരും പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഇന്ന് അബ്ദുല്‍ റഹ്്മാന്‍ ഉള്‍പ്പടെ ആരുടെയും ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.


Post a Comment

0 Comments

Top Post Ad

Below Post Ad