കാസര്‍കോട് (www.evisionnews.co): വല്യ ഇരുത്തംവന്ന കലാകാരന്‍ തന്റെ ബ്രഷ് കൊണ്ട് ഛായം പടര്‍ത്തിയ ചിത്രങ്ങളാണെന്ന് തെറ്റിദ്ധരിച്ചു പോകും. പ്രകൃതിയുടെ മനോഹാരിതയും ബാഹ്യവര്‍ണനകളും അതേപടി ആവാഹിക്കുന്ന ചിത്രങ്ങളാണ് മൊഗ്രാല്‍ പുത്തൂരിലെ ഒമ്പതാം ക്ലാസുകാരിയുടെ ക്യാന്‍വാസികള്‍ വിരിയുന്നത്.
പ്രകൃതിയുടെ നിരവധി ഭാവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ഓരോ ചിത്രങ്ങളും. എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ നദ എന്ന മിടുക്കിക്ക് ബ്രഷും ക്യാന്‍വാസും ജീവനാണ്. ഒഴിവുസമയം എങ്ങനെ ഉപയോഗപ്പെടുത്താം എന്നിടത്താണ് നദയുടെ വരയും ക്യാന്‍വാസിലെ വര്‍ണവിസ്മയങ്ങളും വ്യത്യസ്തമാകുന്നത്. രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ നദ വര്‍ണങ്ങളുടെ ലോകത്തെ പരിചയപ്പെട്ടിട്ട്. അതിനിടയില്‍ നദ വരച്ചുകൂട്ടിയ ചിത്രങ്ങളുടെ നിലവാരം അളന്നു തിട്ടപ്പെടുത്താനാവില്ല. മകളുടെ അഭിരുചിയെ പ്രോത്സാഹിപ്പിക്കാന്‍ ഉപ്പയും ഉമ്മയും ഒപ്പമുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ഖാദര്‍ നസീര്‍ മേനത്തിന്റെയും നജ്മുന്നിസയുടെയും മകളാണ്. നഷാത്തും നഹ്യാനും സഹോദരങ്ങളാണ്.

Post a Comment
0 Comments