കാസര്‍കോട് (www.evisionnews.co): ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ചെങ്കള പഞ്ചായത്തില്‍. 43 കേസുകളാണ് ഞായറാഴ്ച മാത്രം സ്ഥിരീകരിച്ചത്. ഇതില്‍ ഒരു വയസുകാരനടക്കം പത്തുകുട്ടികളും 28 സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു 85 വയസുള്ള സ്ത്രീയും രോഗബാധിതയായുണ്ട്. മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.
മഞ്ചേശ്വരം പഞ്ചായത്തില്‍ 15 പേര്‍ക്കും ഉദുമ പഞ്ചായത്തിലെ രണ്ടു പേര്‍ക്കും ചെമ്മനാട് പഞ്ചായത്തിലെ നാലു പേര്‍ക്കും വോര്‍ക്കാടി പഞ്ചായത്തിലെ ഒരാള്‍ക്കും കുമ്പള പഞ്ചായത്തിലെ എട്ടു പേര്‍ക്കും വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരാള്‍ക്കും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്ന് പേര്‍ക്കും (രണ്ടു പേര്‍ സമ്പര്‍ക്കം, ഒരാള്‍ വിദേശം), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും മംഗല്‍പാടി പഞ്ചായത്തിലെ ഒരാള്‍ക്കും വലിയ പറമ്പ പഞ്ചായത്തിലെ ഒരാള്‍ക്കും,
ബദിയഡുക്ക പഞ്ചായത്തിലെ ആറു പേര്‍ക്കും (അഞ്ചു സമ്പര്‍ക്കം, ഒരു വിദേശം), ബെള്ളൂര്‍ പഞ്ചായത്തിലെ രണ്ടു പേര്‍ക്കും കാസര്‍കോട് നഗരസഭയിലെ ഏഴു പേര്‍ക്കും പള്ളല്‍ക്കര പഞ്ചായത്തിലെ എട്ടു പേര്‍ക്കും പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒരാള്‍ക്കും ചെങ്കള പഞ്ചായത്തിലെ 43 പേര്‍ക്കും നീലേശ്വരം നഗരസഭയിലെ ഒരാള്‍ക്കും കാറഡുക്ക പഞ്ചായത്തിലെ രണ്ടാള്‍ക്കും (ഒരാള്‍ ഇതരസംസ്ഥാനം) ആണ് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
Post a Comment
0 Comments