Type Here to Get Search Results !

Bottom Ad

നീലേശ്വരം പീഡനക്കേസ്: പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): നീലേശ്വരം തൈക്കടപ്പുറത്ത് പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രധാനപ്രതിയായ പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. പീഡനക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പിതാവിനെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. 
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ശാന്ത് എസ്. നായരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചെടുത്തത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. പടന്നക്കാട് സ്വദേശിയായ ക്വിന്റല്‍ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad