Type Here to Get Search Results !

Bottom Ad

കാസര്‍കോട് അടുക്കത്ത് ബയലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച 62കാരന് കോവിഡ് പോസിറ്റീവ്: ജില്ലയില്‍ മരണം ആറായി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് അടുക്കത്ത് ബയലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച 62കാരന് കോവിഡ് പോസിറ്റീവ്. ഇതോടെ ജില്ലയില്‍ മരണം ആറായി. ഞായറാഴ്ച മരിച്ച ബീഡി കോണ്‍ട്രാക്ടര്‍ കാസര്‍കോട് അടുക്കത്ത് ബയലിലെ കെ ശശിധരന്റെ (62) പരിശോധനാ ഫലമാണ് പോസിറ്റീവായത്.
ശനിയാഴ്ച രാവിലെയാണ് ശശിധരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ മരണം സംഭവിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad