Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് മരണം: മരിച്ചത് ഉപ്പള സ്വദേശിനി


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ജില്ലയില്‍ ആദ്യത്തെ മരണം. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി നഫീസ (74)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരിച്ചത്. പ്രമേഹമടക്കമുള്ള മറ്റു രോഗങ്ങള്‍ നഫീസക്കുണ്ടായിരുന്നു നഫീസക്ക് ജൂലൈ 11ആണ് രോഗം സ്ഥിരീകരിച്ചത്.

ഇവരുടെ രോഗ ഉറവിടം ഇത് വരെ വ്യക്തമായിട്ടില്ല. ഇവരെ കൂടാതെ കുടുംബത്തിലെ മറ്റ് ഏഴു പേര്‍ക്കും കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ നാലു മക്കള്‍ക്കും രണ്ടു പേരക്കുട്ടികള്‍ക്കും ബന്ധുവായ അയല്‍വാസിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കാസര്‍കോട് ഇത് ആദ്യത്തെ കോവിഡ് മരണമാണ്. പത്ത് ദിവസംമുമ്പ് കര്‍ണാടക ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുല്‍ റഹ്മാന്‍ (48) കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ ജൂലൈ ഏഴിന് കാസര്‍കോട്ട് മരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ അബ്ദുല്‍റഹ്മാന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും കാസര്‍കോട്ട് ചികിത്സ തേടുകയോ ക്വാറന്റീനില്‍ കഴിയുകയോ ചെയ്യാത്തതിനാല്‍ കേരളത്തിന്റെ കോവിഡ് മരണ പട്ടികയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ജില്ലയില്‍ ഒരു മരണവുമില്ലാതെയാണ് കോവിഡിന്റെ രണ്ട് ഘട്ടങ്ങളും കടന്നുപോയത്. മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലടക്കം അറുനൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെ മരണം ഉണ്ടായിരുന്നില്ല.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad