മലപ്പുറം (www.evisionnews.co): ഫായിസിന്റെ വരികള്‍ നിഷ്പ്രഭമാക്കിയത് താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മില്‍മയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണെന്നും എന്നാലും സന്തോഷമെന്നും പ്രശ്സത ഇംഗ്ലീഷ് സാഹിത്യകാരന്‍ അനീസ് സലീം. ''ഫായിസിന്റെ വരികള്‍ നിഷ്പ്രഭമാക്കിയത് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മില്‍മയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണ്. എന്നാലും സന്തോഷം'' അനീസ് സലീം ഫേസ് ബുക്കില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍ മില്‍മ ഫേസ്ബുക്ക് പേജില്‍ പാലിന്റെ പരസ്യമായി അവതരിപ്പിച്ചിരുന്നു. 'ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല്‍ മില്‍മ ആണെങ്കില്‍!'; എന്നതായിരുന്നു മില്‍മ ഉപയോഗിച്ച പരസ്യ വാചകം.
ഇതിന് പിന്നാലെ ഫായിസിന് പ്രതിഫലം നല്‍കണമെന്നും ആ പരസ്യം പിന്‍വലിക്കണമെന്നും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് മില്‍മ അധികൃതര്‍ ഫായിസിന്റെ വീട്ടില്‍ എത്തി പ്രതിഫലവും സമ്മാനങ്ങളും നല്‍കിയിരുന്നു. 'മില്‍മ, കേരളം കണികണ്ടുണരുന്ന നന്മ' എന്ന ഏറെ പ്രചാരം നേടിയ പരസ്യ വാചകം അനീസ് സലീമിന്റെയാണ്.
Post a Comment
0 Comments