കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങളിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. സ്വപ്ന സുരേഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. രണ്ടു ദിവസം മുമ്പാണ് സ്വപ്ന ഫ്‌ളാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.
തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിര്‍മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം ലഭിച്ചു. ഒരു കാര്‍ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായി വിവരം കിട്ടി. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. കേസില്‍ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സ്വപ്നയുടെ ബിസിനസ് വളര്‍ച്ചകളും ബന്ധങ്ങളും സ്വത്ത് സമ്പാദനങ്ങളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരുകയാണ്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്‌ന.
കോണ്‍സുലേറ്റിലെ ഉന്നത സ്വാധീനം സര്‍ക്കാര്‍ പരിപാടികളില്‍ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളര്‍ത്തി. ആറ് മാസം മുമ്പ് കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനംനേടി. ഇ മൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ശിപാര്‍ശയിലായിരുന്നു നിയമനം.
Post a Comment
0 Comments