Type Here to Get Search Results !

Bottom Ad

വീട്ടിലിരുന്ന് മുടങ്ങാതെ ക്ലാസിലെത്താം: വ്യത്യസ്ത ഓൺലൈൻ പഠനവുമായി സിഎച്ച് സ്കൂൾ



കുമ്പള (www.evisionnews.co): ലോകം അടിമുടി മാറുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ ക്രമങ്ങളെയും കോവിഡ്-19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതിനകംതന്നെ നിർണായകമായ മാറ്റങ്ങൾ അരങ്ങേറിയ ഒരിടം വിദ്യാഭ്യാസ മേഖലയാണ്. 


ഈയൊരു സന്ദർഭത്തിലാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. ഇതിനകംതന്നെ അത് ഭാഗികമായെങ്കിലും നിലവിൽവന്നു കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സർവകലാശാലകൾ, നഗരമേഖലയിലെ കോളേജുകൾ, അൺ എയ്ഡഡ് വിദ്യാലയങ്ങൾ എന്നിവിടങ്ങളിലൊക്കെ ഓൺലൈൻ പഠനം വ്യാപകമായിക്കഴിഞ്ഞു. പൊതു സർവകലാശാലകൾ, കോളേജുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഭാഗികമായും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ പ്രക്രിയ ഒരു വഴിത്തിരിവിലേക്കെത്തുകയാണെന്ന് കരുതാൻ പോന്നവിധത്തിൽ ഈ പഠനരീതിക്ക് പ്രാമുഖ്യം വന്നിരിക്കുന്നു


കോവിഡ് 19ന്റെ പശ്ചാതലത്തിൽ സ്കൂൾ വിദ്യാഭ്യാസം ഓൺലൈൻ ആയി മാറിയെങ്കിലും കൃത്യമായി അവ ഉപയോഗിക്കുന്നുണ്ടോ എന്നത് സംശയമാണ്. എന്നാൽ കാസർകോട് കുമ്പളയിലെ സിഎച്ച് സ്കൂളിലെ ഓൺലൈൻ പഠനം വ്യത്യസ്തമായി മാറുകയാണ്സാധരണ ക്ലാസ് പോലെ എൽകെജി, യൂകെജി വിദ്യാർത്ഥികൾക്കായി രാവിലെ 10 മണി മുതൽ 10.30 വരെയും ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി രാവിലെ 9 മുതൽ 10.30 വരെയും അഞ്ച് മുതൽ പ്ലസ്ടു വരെയുളള വിദ്യാർത്ഥികൾക്ക് (കൊമേഴ്സ് ,സയൻസ്) രാവിലെ 11 മണി മുതൽ 12.30 വരെയുമാണ് ഓരോ വിഷയത്തിലും അധ്യാപകർ ക്ലാസിൽ നേരിട്ടെത്തിയാണ് പഠനം നടത്തുന്നത്.


വിദ്യർത്ഥികൾക്ക് അധ്യാപകരുമായി സംവദിക്കാനും സംശയ നിവാരണം നടത്താനും സൂം ആപ്പിലൂടെ അവസരവുമൊരുക്കുന്നുണ്ട്. സാധാരണ ക്ലാസിന്റെ അതേ അനുഭവമാണ് ഓൺലൈൻ ക്ലാസിലൂടെ ലഭിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.


ഇൻറർനെറ്റിനായി വേഗതയേറിയ ഒപ്ടിക്കൽ ഫൈവർ ഉപയോഗിക്കുന്നതിനാൽ തടസ്സം നേരിടാതെ ക്ലാസ് നടക്കുന്നു. സാമ്പത്തിക ബാധ്യത കൂടുമെങ്കിലും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ തുടർച്ച ഉണ്ടാവാനാണ് ഇത്തരത്തിൽ ക്ലാസ് നടത്തുന്നതെന്ന് സ്കൂൾ മനേജർ ഇഖ്ബാൽ പറഞ്ഞു. ഇതിനായി അധിക ചർജ്ജ്ഈടാാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഓൺലൈൻ ക്ലാസുകളെ പ്രമോട്ട് ചെയ്യാനായി സിഎച്ച് സ്കൂൾ ഇ-ലേണിംഗ് എന്ന പേരിൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്.


മലബാറിലെ തന്നെ ഏറ്റവും വലിയ സ്പോട്സ് അക്കാദമിയും സിഎച്ച് സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം അക്കദമി തുറന്ന് പ്രവർത്തിക്കുമെന്നും ഇക്ബാൽ പറഞ്ഞു. കുടുതൽ വിവരങ്ങൾക്ക് 9746987898 9447394996 നമ്പറിൽ ബന്ധപ്പെടാം.

Post a Comment

0 Comments

Top Post Ad

Below Post Ad