കാസര്‍കോട് (www.evisionnews.co): ബെള്ളൂര്‍ പിഎച്ച്‌സിയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പുവരുത്തുമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. എന്‍ഡോസള്‍ഫാന്‍ ബാധിത, മലയോര പഞ്ചായത്തില്‍ യാത്രാ സൗകര്യത്തിന്റെയും ചികിത്സാ കേന്ദ്രത്തിന്റെയും കുറവ് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുന്നു. സര്‍ക്കാര്‍ എഫ്എച്ച്‌സിയായി ഉയര്‍ത്തിയെങ്കിലും ഡേക്ടര്‍മാരുടെ നിയമനവും ലാബ് സംവിധാനവും നിലവില്‍ വരാത്തതിനാല്‍ പ്രാവര്‍ത്തികമായിട്ടില്ല.
സെന്റര്‍ സന്ദര്‍ശിച്ച എംഎല്‍എ അധികാരികളുമായും ജീവനക്കരുമായും ചര്‍ച്ചനടത്തി. ആവശ്യമായ ഡോക്ടര്‍മാരെ ജില്ലയില്‍ നിന്നു തന്നെ നിയമിക്കാനും ചെറിയ ടെസ്റ്റുക്കള്‍ക്ക് പോലും കിലോമീറ്ററുകള്‍ താണ്ടേണ്ടിവരുന്ന സഹചര്യം ഒഴിവാക്കാന്‍ ലാബ് സൗകര്യം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനും ബന്ധപ്പെട്ടവരൊട് ആവശ്യപ്പെടുമെന്നും എംഎല്‍എ അറിയിച്ചു.
Post a Comment
0 Comments