Type Here to Get Search Results !

Bottom Ad

അതിതീവ്രമഴ: കേരളത്തില്‍ പ്രളയസാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

കേരളം (www.evisionnews.co): സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ആഗസ്റ്റ് ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ട്. ആഗസ്റ്റ് രണ്ടുമുതല്‍ 20 വരെ കേരളത്തിന് നിര്‍ണായകമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രണ്ടുദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ ശക്തികുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ആഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴകുറഞ്ഞ് ഓഗസ്റ്റില്‍ കുറച്ചുദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad