Type Here to Get Search Results !

Bottom Ad

കത്വ, ഉന്നാവോ പീഡനക്കേസിന് ശേഷം പാലത്തായി കേസും:സികെ സുബൈര്‍ നിയമപോരാട്ടത്തിന്

കോഴിക്കോട് (www.evisionnews.co): കത്വ, ഉന്നാവോ കേസിലന് പിന്നാലെ പാലത്തായി പീഡനക്കേസില്‍ നിയമ പോരാട്ടത്തിനൊരുങ്ങി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍. പാലത്തായി പീഡനകേസ് അന്വേഷണത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും മെല്ലെപോക്ക് നയമുണ്ടാകുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് കേസില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും വേണ്ടത്ര രീതിയിലുള്ള പുരോഗതി കാണുന്നില്ലെന്നും പ്രതികള്‍ രക്ഷപ്പെട്ടാല്‍ ഉത്തരവാദി സര്‍ക്കാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സികെ സുബൈര്‍. കേസ് ഗൗരവത്തിലല്ല സര്‍ക്കാര്‍ കാണുന്നത്. കേസ് ഡയറി സമര്‍പ്പിക്കാന്‍ പോലും ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. ഇത് പ്രതികള്‍ക്ക് ജാമ്യം നേടി രക്ഷപ്പെടാനാകും. ആരോഗ്യ മന്ത്രിയുടെ നാട്ടിലായിരുന്നിട്ട് കൂടി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാറും പോലീസ് സംവിധാനവും ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും നിയമപരമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്വ ഉന്നാവോ കേസുകളില്‍ പ്രതികളെ ശിക്ഷിക്കുംവരെ നിയമപോരാട്ടവുമായി ശക്തമായ നിലപാടുമായി മുസ്ലിം ലീഗ് പാര്‍ട്ടിയും സികെ സുബൈറും മുന്നിലുണ്ടായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad