കാഞ്ഞങ്ങാട് (www.evisionnews.co): തലസ്ഥാനത്തെ സ്വര്‍ണ്ണവേട്ട ഐടി ഉദ്യോഗസ്ഥയും ഇടനിലക്കാരിയായിട്ടുള്ള വന്‍ കൊള്ളയടിയാണ് നടന്നത്. സ്വന്തം വകുപ്പിലെ നിയമനമോ ഇടപെടലുകളോ അറിയാത്ത മുഖ്യമന്ത്രി രാജി വെക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് എംപി ജാഫര്‍ പറഞ്ഞു.
വസീം പടന്നക്കാട് അധ്യക്ഷത വഹിച്ചു. നൗഷാദ് മാണിക്കോത്ത് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ഷംസുദ്ധീന്‍ ആവിയില്‍, മുസമ്മില്‍ അതിഞ്ഞാല്‍ നേതൃത്വം നല്‍കി. സലീം ബാരിക്കാട്, ആബിദ് ആറങ്ങാടി, സന മാണിക്കോത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റഷീദ് ഹോസ്ദുര്‍ഗ്, ഇസ്മായില്‍ മുക്കട, ബഷീര്‍ ചിത്താരി സംസാരിച്ചു.
Post a Comment
0 Comments