കേരളം (www.evisionnews.co): സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. സ്വപ്നയുടെ സുഹൃത്തിന്റെ സ്ഥാപനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കരാര്‍ ജീവനക്കാരിയായിട്ട് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡാണ് സ്വപ്ന ഉപയോഗിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് ഉന്നതരുമായി എത്ര മാത്രം സൗഹൃദം എന്ന് വ്യക്തമാക്കുന്ന മറ്റൊരു ദൃശ്യം. പ്രതികളായ സ്വപ്നയും സരിത്തും സ്പീക്കര്‍ക്കൊപ്പം ആഘോഷപൂര്‍വം ഒരേ വേദിയില്‍. നെടുമങ്ങാട് സ്വപ്നയുടെ സുഹൃത്തിന്റെ വര്‍ക് ഷോപ്പ് ഉദ്ഘടകനായാണ് ശ്രീരാമകൃഷ്ണന്‍ എത്തിയത്.
സ്വാധീനത്തിനൊപ്പം അധികാര ദുര്‍വിനിയോഗം കൂടി വ്യക്തമാകുന്നതാണ് മറ്റൊരു തെളിവ്. സ്‌പെയ്‌സ് പാര്‍ക്കില്‍ കരാര്‍ ജീവനക്കാരി മാത്രമായ സ്വപ്ന സ്വന്തം വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിച്ചു. ഐ.ടി വകുപ്പിലെ നിയമനം തന്നെ ദുരൂഹമായിരിക്കെ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ ആര് അനുമതി നല്‍കിയെന്ന ചോദ്യവും ഉയരുന്നു.
Post a Comment
0 Comments