കാസര്‍കോട് (www.evisionnews.co): കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആളുകളെ കടത്തുന്നതായി ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് ദേലമ്പാടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട്. സ്വര്‍ണക്കടത്തും മനുഷ്യകടത്തും അനധികൃത നിയമനവും നടത്താന്‍ സെക്രട്ടറിയേറ്റിനെയും അധികാര പദവിയെയും ഉപയോഗപ്പെടുത്തിയ മുഖ്യമന്ത്രിയും സിപിഎമ്മും കേരളത്തില്‍ നടപ്പിലാക്കി പിടിക്കപ്പെട്ട മ്ലേഛ സംസ്‌കാരം ലീഗ് പ്രവര്‍ത്തകരില്‍ ആരോപിക്കുന്നത് സ്വന്തം അണികള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നടപ്പിലാക്കുന്ന ആളെ കടത്ത് ചെയ്തികള്‍ നാട്ടില്‍ പാട്ടയപ്പോഴാണ്.
ഇതിന് പൂര്‍ണ ഒത്താശയും രാഷ്ട്രീയ പിന്തുണയും നല്‍കി പുതിയതരം മാഫിയകളെ വളര്‍ത്താന്‍ സഹായിക്കുന്നത് ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റാണ്. ദേലമ്പാടിയില്‍ രാഷ്ട്രിയ വല്‍ക്കരിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പരാജയമാണ്. ലീഗ് പ്രവര്‍ത്തകര്‍
ഗ്രാമീണ മേഖലകളില്‍ നടത്തുന്ന പ്രതിരോധ സേവനപ്രവര്‍ത്തനങ്ങളില്‍ വിളറി പൂണ്ടിട്ടാണ് സിപിഎം അറിവോടെ ദേശാഭിമാനി കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ചത്. സിപിഎമ്മിന്റെ അമിതകൈകടത്തലും സ്വജനപക്ഷപാതവും ഭരണമുരടിപ്പ് കാരണം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട
ദേലമ്പാടി പഞ്ചായത്ത് ഭരണസമിതി പോരായ്മകള്‍ മറച്ചുവെക്കാനാണ് മുസ്്‌ലിം ലീഗിനു മേല്‍കുതിര കയറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Post a Comment
0 Comments