ഉപ്പള (www.evisionnews.co): മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് വേണ്ടിയുള്ള സാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് ഉപ്പള ദേശീയ പാതയില്‍ മൂന്നു മണിക്കൂര്‍ ഗതാഗതം മുടങ്ങി. ലോറി ജീവനക്കാരായ മൂന്നുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഉപ്പള ഹനഫി പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടം. കര്‍ണ്ണാടകയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന ലോറിക്ക് ഇടിക്കാതിരിക്കാന്‍ വേണ്ടി വെട്ടിക്കുന്നതിനിടെയാണ് അപകടം. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും സംഘവും നാട്ടുകാരും ചേര്‍ന്നാണ് ലോറിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
Post a Comment
0 Comments