Type Here to Get Search Results !

Bottom Ad

ശനിയാഴ്ച കൂടുതല്‍ രോഗികള്‍ കുമ്പളയില്‍: കാസര്‍കോട് മാര്‍ക്കറ്റ് മേജര്‍ ക്ലസ്റ്റര്‍: രോഗികള്‍ 70

കാസര്‍കോട് (www.evisionnews.co): ശനിയാഴ്ച  കുമ്പള പഞ്ചായത്തില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത് 21പേര്‍ക്ക്. 19പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടുപേര്‍ അന്യസംസ്ഥാനത്ത് നിന്നുവന്നവരാണ്. ഇതോടെ കുമ്പളയില്‍ ആകെ രോഗബാധിതരുടെ എണ്ണം 163 ആയി. മംഗല്‍പാടി പഞ്ചായത്തിലെ 11 പേര്‍ക്കും ഉദുമ പഞ്ചായത്തിലും ബദിയടുക്കയിലും മഞ്ചേശ്വരത്തും അജാനൂരിലും ബെള്ളൂരിലും ആറുപേര്‍ക്ക് വീതവും കാഞ്ഞങ്ങാട് നഗരസഭയിലെ ഏഴു പേര്‍ക്കും കോവിഡ് പോസിറ്റീവായി. 

പിലിക്കോട് പഞ്ചായത്ത് 1 പുല്ലൂര്‍ പെരിയ പഞ്ചായത്ത് 5, പള്ളിക്കര പഞ്ചായത്ത് 2, കാറഡുക്ക പഞ്ചായത്ത് 3, കയ്യൂര്‍ ചീമേനി പഞ്ചായത്ത് 5, ചെമ്മനാട് പഞ്ചായത്ത് 4, മധൂര്‍ പഞ്ചായത്ത് 2, നീലേശ്വരം നഗരസഭ 2, പനത്തടി പഞ്ചായത്ത് 2, പുത്തിഗെ പഞ്ചായത്ത് 1, കള്ളാര്‍ പഞ്ചായത്ത് 1, കുംബഡാജെ പഞ്ചായത്ത് 1, മീഞ്ച പഞ്ചായത്ത് 2, കാസര്‍കോട് നഗരസഭ 1, വലിയപറമ്പ പഞ്ചായത്ത് 1, തൃക്കരിപ്പൂര്‍ പഞ്ചായത്ത് 1, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് 1, കോടോംബേളൂര്‍ 1, വോര്‍ക്കാടി പഞ്ചായത്ത് 1 പേര്‍ ഉള്‍പ്പടെ 105 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

പുതുതായി ജില്ലയില്‍ മൂന്ന് ക്ലസ്റ്ററുകള്‍ കൂടി രൂപം കൊണ്ടു. നീര്‍ച്ചാല്‍, നാട്ട കല്ല്, പ്രിയദര്‍ശിനി ലാബ് എന്നിവയാണ് ജില്ലയില്‍ പുതുതായി രൂപം കൊണ്ട ക്ലസ്റ്റുകള്‍. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒമ്പതായി. ക്ലസ്റ്ററുകള്‍, ആകെ പരിശോധനകളുടെ എണ്ണം, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം എന്നിവ യാഥാക്രമം: കാസര്‍കോട് മാര്‍ക്കറ്റ്- 514, 70, 2, ചെങ്കള ഫ്യൂണറല്‍ ക്ലസ്റ്റര്‍- 532, 44, 3, മഞ്ചേശ്വരം വാര്‍ഡ് (11, 12, 13)- 249, 20, 4, കുമ്പള മാര്‍ക്കറ്റ്- 204, 24, 5, നാട്ടക്കല്ല്- 82, 23, 6, നീര്‍ച്ചാല്‍- 60, 13, 7, കുമ്പള വാര്‍ഡ് ഒന്ന്- 195, 28, 8, മംഗല്‍പാടി വാര്‍ഡ് മൂന്ന്- 255, 10, 9, പ്രിയദര്‍ശിനി ലാബ്- 202, 9. 

അതേസമയം കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 3,5 വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15) എന്നിവയെ ഹോട്‌സ്‌പോട്ടില് നിന്ന് ഒഴിവാക്കുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad