Type Here to Get Search Results !

Bottom Ad

ചെങ്കളയിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്: സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോവണം


കാസര്‍കോട് (www.evisionnews.co): ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ (പിലാങ്കട്ടയില്‍) താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ജൂലൈ 17ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43പേര്‍ക്ക് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചു. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. 

ഇങ്ങനെ കോവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടുവര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്രകാരം ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad