Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വീടിന് സമീപം ഷെഡില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ച 30കിലോ കഞ്ചാവ് പിടികൂടി


മഞ്ചേശ്വരം (www.evisionnews.co): ആനക്കല്ല് ഗുവാദപ്പടുപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 30 കിലോ കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം പരിശോധന നടത്തിയത്. 

ഷെഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 30 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. കഞ്ചാവ് വില്‍പ്പനക്കെത്തിച്ച സംഘത്തെ കണ്ടെത്താനായില്ല. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നര മാസത്തിനിടെ 90 കിലോയോളം കഞ്ചാവാണ് പൊലീസും എക്സൈസും പിടികൂടിയത്. 

ആന്ധ്രയില്‍ നിന്ന് കര്‍ണാടകയിലെ ഊടുവഴിയിലൂടെ വാഹനങ്ങളില്‍ എത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും രാത്രിയാകുമ്പോള്‍ വില്‍പ്പനക്കാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അതിര്‍ത്തിയിലൂടെ വ്യാജമദ്യം, മയക്കുമരുന്നു കടത്തുകളും വ്യാപകമാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad