കാസര്‍കോട് (www.evisionnews.co): കേരള വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥക്കെതിരെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യപകമായി നടത്തുന്ന പ്രതിഷേധ പരിപാടി 'വിദ്യാര്‍ത്ഥി വിചാരണ' എംഎസ്എഫ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളില്‍ സംഘടിപ്പിച്ചു. പാഠ പുസ്തകം ഉടന്‍ വിതരണം ചെയ്യുക, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കുക, ബാബു തോമസ് റിപ്പോര്‍ട്ട് തള്ളുക, ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രയാസപ്പെടുത്തുന്ന തീരുമാനങ്ങള്‍ കെടിയു തിരുത്തുക, സര്‍വകലാശാല അധ്യാപക നിയമന അട്ടിമറിശ്രമം അവസാനിപ്പിക്കുക, വിദൂര വിദ്യാഭ്യാസ യൂണിവേഴ്‌സിറ്റി പരീക്ഷ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ പറ്റുന്ന രീതിയില്‍ പുനക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണി വിദ്യാര്‍ത്ഥി വിചാരണ.
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും പുസ്തകം എത്തിക്കാത്ത മന്ത്രിയും വന്‍പരാജയമാണെന്ന് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടന പ്രസംഗത്തില്‍ ഉന്നയിച്ചു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, റംഷിദ് തൊയമ്മല്‍, താഹാ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, ഖാദര്‍ ആലൂര്‍, റഫീഖ് വിദ്യാനഗര്‍, ജംഷീദ് ചിത്താരി, ശാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, അജ്മല്‍ മിര്‍ഷാന്‍ സംബന്ധിച്ചു.
Post a Comment
0 Comments