Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കോവിഡ്: 375 സമ്പര്‍ക്കം, കാസര്‍കോട് 28 പേര്‍ക്ക് കൂടി രോഗബാധ



കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്നലെ 28പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്നുപേരുടെ ഉറവിടെ ലഭ്യമല്ല. വിദേശത്തു നിന്നുവന്ന രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുവന്ന രണ്ടുപേര്‍ക്കും പോസിറ്റീവായിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതര്‍ 1592 ആയി. നിലവില്‍ 705 പേരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 1009 പേര്‍ സ്ഥാപന നിരീക്ഷണത്തിലും 2629 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍ 3638 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനന്റല്‍ സര്‍വ്വേ അടക്കം 706 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനക്കയച്ചു. 531 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 229 പേരെ കൂടി പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 391 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.


പിലിക്കോട് പഞ്ചായത്തിലെ 20 കാരന്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 64 കാരന്‍, അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍ (ഉറവിടം അറിയില്ല), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 20,55,29, വയസുളള പുരുഷന്‍മ്മാര്‍ 9 വയസുളള ആണ്‍ കുട്ടി, 50 കാരി, ചെങ്കള പഞ്ചായത്തിലെ 22, 19, 70, 75, 25, 55, 34 വയസുളള പുരുഷന്‍മ്മാര്‍ 38, 36, 19,15,20 വയസുളള സ്ത്രീ, മഞ്ചേശ്വരം പഞ്ചായത്തിലെ 55 കാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്‍
കുംമ്പഡാജെ പഞ്ചായത്തിലെ 55 കാരന്‍, രണ്ടു മാസം പ്രായമുള്ള പെണ്‍കുട്ടി, വോര്‍ക്കാടി പഞ്ചായത്തിലെ 55 കാരന്‍ എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
വിദേശത്തു നിന്നുവന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 56 കാരന്‍ (ഷാര്‍ജ), 48 കാരന്‍ (ഒമാന്‍), രാജസ്ഥാനില്‍ നിന്നെത്തിയ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31 കാരന്‍, ഹരിയാനയില്‍ നിന്നും വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരന്‍ എന്നിവരാണ് പോസിറ്റീവായ മറ്റു നാലുപേര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad