Type Here to Get Search Results !

Bottom Ad

മദ്രസാ ജീവനക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കാനുള്ള പൊലീസ് നോട്ടീസ് പിന്‍വലിക്കണം: യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.co): മദ്രസാ അധ്യാപകരുടെയും ജീവനക്കാരുടെയും ക്രിമിനല്‍ പശ്ചാതലം അന്വേഷിക്കാന്‍ ജമാഅത്ത് കമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കിയ പൊലീസ് നടപടി ഒരു സമുദായത്തെ അക്ഷേപിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നും ഇത്തരം നോട്ടീസ് പിന്‍വലിച്ച് മാപ്പു പറയാന്‍ പൊലീസ് തയാറാകണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീറും ജനറല്‍ സെക്രട്ടറി ടിഡി കബീറും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ അറിവോടെയും ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരവുമല്ലാതെ വ്യാപകമായി ഇത്തരം നോട്ടീസ് നല്‍കാന്‍ വഴിയില്ല. നീലേശ്വരത്തെ കോട്ടപ്പുറം പീഡനം മറയാക്കിയാണ് നടപടിയെങ്കില്‍ പാലത്തായിലെ ബിജെപി നേതാവായ അധ്യാപകന്‍ സ്വന്തം വിദ്യാര്‍ത്ഥിയായ പിഞ്ചു ബാലികയെ പീഡിപ്പിച്ചപ്പോള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തിലേക്ക് നോട്ടീസ് നല്‍കിയതായി അറിവില്ല. പ്രതിക്ക് എല്ലാവിധ സഹായയും നല്‍കി സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സര്‍ക്കാരും സ്വീകരിച്ചത്. ഇതിനെതിരെ വന്‍ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്തതും പോസ്‌കോ ചുമത്താതെ പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കിയതും.

തൈക്കടപ്പുറം സംഭവം അരുതാത്തതും പൈശാചികവും തന്നെയാണ്. പഴുതടച്ച അന്വേഷണത്തിലൂടെ കടുത്ത ശിക്ഷ ലഭ്യമാക്കേണ്ട സംഭവമാണിത്. മാനവീകതയെ പരിപോഷിപ്പിച്ച് സാമൂഹിക പരിഷ്‌കരണം സാധ്യമാക്കിയതില്‍ മദ്രസാ പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. ഇത്തരം സ്ഥാപനങ്ങളെ കരിവാരിതേച്ച് ശത്രുത പുലര്‍ത്തുന്ന നിലപാട് ഇതിനു മുമ്പും ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

സ്ത്രീ പീഡനത്തിനെതിനെതിരായി നോട്ടീസ് ഏറ്റുവാങ്ങാന്‍ ഏറ്റവും അനുയോജ്യരായവര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. സിപിഎം ഓഫീസിലേക്ക് നോട്ടീസ് നല്‍കാന്‍ തുനിഞ്ഞാല്‍ കേരളത്തിലെ മൊത്തം പൊലീസിന് അന്നൊരുനാള്‍ മറ്റൊന്നിനും നേരമില്ലാതെ വരുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പരിഹസിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad