കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ പുതുതായി 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ മൂന്നു കുട്ടികളും നാല് മുതിര്‍ന്നവരും ഉള്‍പ്പെടുന്നു. ഇവരടക്കം 34 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം അറിയില്ല. 15 പേര്‍ വിദേശത്തു നിന്നും വന്നവരാണ്.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും കുമ്പള പഞ്ചായത്തിലുള്ളവരാണ്. 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 36 പേര്‍ക്ക് കൂടി രോഗം ഭേഗദമായി. അതേസമയം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണപട്ടികയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. 995 പേര്‍ സ്ഥാപന നിരീക്ഷണത്തിലും 2805 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍ 3800 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 473 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 520 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 68 പേരെ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
കോവിഡ് സ്ഥിരീകരിച്ചവര്‍:
സമ്പര്‍ക്കം
നീലേശ്വരം നഗരസഭയിലെ 48 കാരി, കുമ്പള പഞ്ചായത്തിലെ 33 കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 70 കാരി, പൈവളിഗെ പഞ്ചായത്തിലെ 64 കാരി (ഉറവിടം അറിയില്ല), നീലേശ്വരം നഗരസഭയിലെ 28 കാരി, 30,34 വയസുളള പുരുഷന്മാര്‍ 4,14 വയസുള്ള ആണ്‍കുട്ടികള്‍, അജാനൂര്‍ പഞ്ചായത്തിലെ 24കാരന്‍, പളളിക്കര പഞ്ചായത്തിലെ 38 കാരന്‍, കാറഡുക്ക പഞ്ചായത്തിലെ എട്ടു മാസം പ്രായമുള്ള പെണ്‍കുട്ടി.
ബദിയടുക്ക പഞ്ചായത്തിലെ 27 കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 22, 25, 23, 34, 32 വയസുളള പുരുഷന്മാര്‍, കുമ്പള പഞ്ചായത്തിലെ 30, 30, 23, 57,28,23,34,62 വയസുളള സ്ത്രീകള്‍ 54, 24,31, 37 വയസുളള പുരുഷന്മാര്‍, കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ 68കാരന്‍, 55 കാരി, ചെമ്മനാട് പഞ്ചായത്തിലെ 28 കാരന്‍, ചെങ്കള പഞ്ചായത്തിലെ 80കാരി.
വിദേശം
കുമ്പള പഞ്ചായത്തിലെ 31 കാരന്‍ (ഒമാന്‍), കാസര്‍കോട് നഗരസഭയിലെ 23 കാരി (സൗദി അറേബ്യ), 37, 43, വയസുളള പുരുഷന്മാര്‍(യുഎഇ), 42, 37,25,50 വയസ്സുളള പുരുഷന്മാര്‍ (ദുബൈ), 30കാരന്‍ (ഷാര്‍ജ), കുറ്റിക്കോല്‍ പഞ്ചായത്തിലെ 30 കാരന്‍ (ഖത്തര്‍), മധൂര്‍ പഞ്ചായത്തിലെ 40 കാരന്‍ (അബുദാബി), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 25 കാരന്‍(ദുബൈ), പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ 37 കാരന്‍ (ദുബൈ), 30 കാരന്‍ (ബഹ്‌റിന്‍), കാഞ്ഞങ്ങാട് നഗരസഭയിലെ 55 കാരന്‍ (ദുബൈ)
Post a Comment
0 Comments