കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറില്‍ തിരതോക്കുകളും രണ്ട് വടിവാളുകളും കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ കുമ്പള എ.എസ്.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആരിക്കാടി രണ്ടാംഗേറ്റിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന സംഘം ഓടിരക്ഷപ്പെട്ടു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്കുകളും വടിവാളുകളും കണ്ടെത്തിയത്. രക്ഷപ്പെട്ട സംഘത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ആരിക്കാടിയിലെ യുവാവ് ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സംഘത്തെ പിടികൂടാന്‍ എസ്.ഐ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment
0 Comments