ലണ്ടന്‍ (www.evisionnews.co): ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്ത് പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ ആദ്യമായിട്ടാണ് വളര്‍ത്ത് മൃഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ലഭ്യമായ എല്ലാ വിവരങ്ങളും തെളിയിക്കുന്നതെന്ന് പൂച്ചയ്ക്ക് അതിന്റെ ഉടമയില്‍ നിന്നാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച ഉടമയും പൂച്ചയും പൂര്‍ണമായി സുഖം പ്രാപിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ നിന്ന് വീട്ടിലെ മറ്റാളുകള്‍ക്കോ മൃഗങ്ങള്‍ക്കോ കോവിഡ് പടര്‍ന്നിട്ടില്ലെന്നും വ്യക്തിയുടെ പേരുവിവരം വ്യക്തമാക്കാതെ മന്ത്രാലയം പറഞ്ഞു. 'യുകെയില്‍ കോവിഡ് 19 ഒരു വളര്‍ത്തുമൃഗത്തില്‍ പോസിറ്റീവ് ആകുന്ന ആദ്യ സംഭവമാണിത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ല,' ഇംഗ്ലണ്ടിലെ പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ യൊവോണ്‍ ഡോയ്ല്‍ പറഞ്ഞു.
Post a Comment
0 Comments