Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടന്‍ ഉണ്ടാവില്ല: അന്തിമ തീരുമാനം തിങ്കളാഴ്ച

കേരളം (www.evisionnews.co): സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഉടന്‍ വേണ്ടെന്നും മന്ത്രിസഭാ തീരുമാനം. ഇതു സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന യോഗം അന്തിമമായി തീരുമാനമെടുക്കും. എല്ലാ ഘടകങ്ങളും പരിഗണിച്ച് മാത്രമേ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.

തലസ്ഥാനത്തെ തീരദേശ മേഖലയിലും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലടക്കം എല്ലായിടത്തും സമ്പര്‍ക്ക വ്യാപനം രൂക്ഷമാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 397-ലേക്കും എത്തി.
1038 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിലവില്‍ ആകെ 397 ഹോട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad