Type Here to Get Search Results !

Bottom Ad

കോ വിഡ് ബാധിച്ച് മഞ്ചേശ്വരം സ്വദേശിനി മരിച്ചു: കാസർകോട് മരണം ഒമ്പതായി

കാസർകോട് : (www.evisionnews.co) കാസർകോട് വീണ്ടും കോവിഡ് മരണം. ഒൻപതാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. മഞ്ചേശ്വരത്തെ ഖദീജ(55)ആണ് മരണപ്പെട്ടത്. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഇവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു, 

തുടർന്ന് ഇവിടെ നിന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ എങ്ങനെയാണ് ഇവർക്ക് കോവിഡ് ബാധ ഉണ്ടായത് എന്ന് വ്യക്തമല്ല.

ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്, ഇതിന്റെ ഫലം കൂടി വരാനുണ്ട്.

മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പൊസോട്ട് ജുമാ മസജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മഞ്ചേശ്വരത്തെ യൂത്ത് ലീഗ് വൈറ്റ്ഗാഡ് പ്രവര്‍ത്തകരാണ് സംസ്‌ക്കാരത്തിന് വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിച്ചത്. പരേതനായ മുഹമ്മദ് – ആസ്യൂമ്മ ദമ്ബതികളുടെ മകളാണ്. മക്കള്‍: ആമിന, മുഹമ്മദ് ഹനീഫ്. മരുമക്കള്‍: അഷറഫ്, നൗഷീന. സഹോദരങ്ങള്‍: സലീം, ഗഫൂര്‍, റഹീം

Post a Comment

0 Comments

Top Post Ad

Below Post Ad