News desk- evision news
കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുമ്പോഴും രാജ്യത്ത് രോഗമുക്തിയുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഒരു ദിവസത്തിനിടെ ഇരുപത്തെട്ടായിരത്തില്‍ കൂടുതല്‍ പേരാണ് കോവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 63 ശതമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പത്തൊമ്പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 63.13 ശതമാനം രോഗമുക്തി നിരക്കുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സഹിതം പറയുന്നത്.
അതേസമയം രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. ഡല്‍ഹി (84.83)യാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ 84.31 ശതമാനവുമായി ലഡാക്കാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാന (78.37) മൂന്നാം സ്ഥാനത്ത്. എന്നാല്‍ പിന്നോക്ക സംസ്ഥാനമായ ബീഹാര്‍ ഉള്‍പ്പടെ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ കേരളം അടുത്തുപോലും എത്താനായില്ല. രണ്ടാംഘട്ടത്തില്‍ കേരള മോഡല്‍ കൊട്ടിഘോഷിക്കപ്പെട്ടിട്ടും ഇതെങ്ങനെ സംഭവിച്ചുഎന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരമില്ല.
അതേസമയം ദിനംപ്രതി കേസുകള്‍ ഉയരുന്ന കാഴ്ചയാണ് സംസ്ഥാനത്ത്. ഇതിനകം രോഗബാധിതരുടെ എണ്ണം 16110 ആണ്. ഇതില്‍ 6594 പേരാണ് ഇതുവരെ രോഗമുക്തരായത്. 9458പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നു. അമ്പത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments