കാസര്‍കോട് (www.evisionnews.co): ജില്ലയെ വികസനത്തിന് കുതിപ്പേകാന്‍ അനുയോജ്യമായ സര്‍ഗ്ഗാത്മക ആശയം നിങ്ങള്‍ക്കുണ്ടോ.. കൂടുതല്‍ തൊഴില്‍ മേഖല സൃഷ്ടീകുന്നതോ ആയ കിടിലന്‍ ചിന്തയുണ്ടെങ്കില്‍ അവ ഇവിഷന്‍ ബില്‍ഡ് അപ്പ് കാസര്‍കോടിന് അയച്ചുതരിക. ആശയം അംഗീകരിക്കപ്പെട്ടാല്‍ ആശയം സാക്ഷാത്ക്കരിക്കാന്‍ ബില്‍ഡ് അപ്പ് കാസര്‍കോടിലൂടെ പ്രമുഖ വ്യാവസായികള്‍ നിക്ഷേപമിറക്കും.
വ്യക്തിഗതമായോ ഒരു സ്റ്റാര്‍ട്ട്അപ്പായോ ഇതില്‍ അപേക്ഷിക്കാം. തൊഴിലധിഷ്ഠിത വ്യാവസായം ഐടി, ടൂറിസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലാണ് പുത്തന്‍ സാങ്കേതികവിദ്യ' പ്രയോജനപ്പെടുത്തുംവിധം ആശയം അവതരിപ്പിക്കേണ്ടത്. റെസ്റ്റോറന്റ് റിട്ടെയ്ല്‍ ഔട്ട് ലെറ്റുകള്‍ പരിഗണിക്കുന്നതല്ല. പത്തു പേജില്‍ കവിയാത്ത വിശദമായ പ്രോജക്റ്റുകളാണ് സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുത്ത എന്‍ട്രികളെ ലൈവ് പിച്ച് ഇവന്റിലേക്ക് ക്ഷണിക്കും. ഈചടങ്ങില്‍ വിശദമായ അവതരണം നടത്തണം.
2020 ആഗസ്ത് പത്തിനുള്ളിലാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിവരങ്ങള്‍ക്ക് മെയില്‍: evisionkasaragod@gmail.com. whatsapp- +919995308473.
Post a Comment
0 Comments