കാസര്‍കോട് (www.evisionnews.co): വിന്‍ടെച്ച് ഗ്രൂപ്പ് കാസര്‍കോട് നഗരത്തില്‍ ആരംഭിക്കുന്ന മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി ഒരു വര്‍ഷത്തിനും പണി പൂര്‍ത്തിയാക്കി ആശുപത്രി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ഐഷല്‍ ഫൗണ്ടഷന്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് പറഞ്ഞു.
ഇവിഷന്‍ ന്യൂസിന്റെ കോവിഡാനന്തര കാസര്‍കോട് എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് റോഡില്‍ ആക്‌സിസ് ബാങ്കിന് സമീപത്തുള്ള സ്ഥലത്താണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. കാഞ്ഞങ്ങാട്ടെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയ ഹോസ്പിറ്റല്‍ മൂന്നു മാസത്തിനകം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Post a Comment
0 Comments