Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ നഫീസയുടെ കോവിഡ് മരണം കേരളത്തിന്റെ കണക്കിലില്ല: തടഞ്ഞുവെച്ചതോ കാസര്‍കോട് നടക്കുന്നതെന്നും തലസ്ഥാനത്ത് അറിയാത്തതാണോ?


കാസര്‍കോട് (www.evisionnews.co): സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ച ഉപ്പള ഹിദായത്ത് നഗറിലെ നഫീസയുടെ മരണം കേരളത്തിന്റെ കോവിഡ് മരണകണക്കിലില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ രണ്ടു മരണം മാത്രമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചത്. 

എന്നാല്‍ കാസര്‍കോട് സ്വദേശിനി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചവിവരം രാവിലെ തന്നെ ആസ്പത്രി അധികൃതര്‍ പുറത്തുവിട്ടിട്ടും വൈകിട്ട് വരെ ആരോഗ്യവകുപ്പ് അറിഞ്ഞില്ല. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഇല്ലാത്തതിനാല്‍ ഈ മരണത്തിന്റെ കണക്ക് ജില്ലാ ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലും പിആര്‍ഡിയുടെ പതിവ് പത്രക്കുറിപ്പിലും ഉള്‍പ്പെട്ടതുമില്ല.

തിരുവനന്തപുരത്ത് നിന്നുവന്ന പിഴവാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മരണം കോവിഡ് തന്നെയാണ്‌. സംസാരിച്ച് ശരിയാക്കുമെന്നും കാസർകോട് ഡിഎംഒ അറിയിച്ചിട്ടുണ്ട്.

വൈകിട്ട് ആറുമണിക്കാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. മരണം നടന്നത് തലേന്ന് രാത്രി 11.30ന്. മരണം സംഭവിച്ചത് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ജില്ലയിലെ ആസ്പത്രിയിൽ. പത്രസമ്മേളനം കഴിഞ്ഞും 14 മണിക്കൂർ കഴിഞ്ഞു. കൺഫ്യൂഷൻ നീക്കിയില്ല. ജില്ലയിലെ ബന്ധപ്പെട്ട അധികാരികൾക്കും കൺഫ്യൂഷൻ നീക്കണമെന്നില്ല. സംസാരിച്ച് ശരിയാക്കേണ്ട പണിയേ ഉള്ളൂ എങ്കിൽ ഇനിയും കാത്തിരിക്കണോ...

ജൂലൈ പതിനൊന്നിനാണ് നഫീസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരോടൊപ്പം കുടുബത്തിലെ ഏഴുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വിദ്യാനഗര്‍ ഉദയഗിരിയിലെ കോവിഡ് സെന്ററില്‍ ചികിത്സയിലാണ്. 
ജൂലൈ ഏഴിന് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ദുല്‍ റഹ്മാന്റെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ചികിത്സ തേടിയില്ലെന്ന പേരില്‍ ആ മരണം കേരള സര്‍ക്കാരിന്റെ രേഖയില്‍ ഉള്‍പ്പെടുത്തിയില്ല. 


Post a Comment

0 Comments

Top Post Ad

Below Post Ad