Type Here to Get Search Results !

Bottom Ad

കോവിഡ് സമ്പര്‍ക്ക ഭീതി: നാല് ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്


കേരളം (www.evisionnews.co): സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഏറെയാണ്. ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ ജില്ലകളിലായി രൂപപ്പെട്ട ക്ലസ്റ്ററുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്സി ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്ന് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad