കാസര്‍കോട് (www.evisionnews.co): കര്‍ണാടക എന്‍ട്രന്‍സ് പരീക്ഷ ബംഗളുരുവില്‍ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് മംഗളൂരുവില്‍ പരീക്ഷയെഴുതാന്‍ അനുവാദം നല്‍കി അധികൃതര്‍. ജൂലൈ 30,31, ആഗസ്റ്റ് ഒന്ന് തിയതികളില്‍ നടക്കുന്ന കര്‍ണാടക എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ജില്ലയില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളുരുവിലായിരുന്നു പരീക്ഷ കേന്ദ്രം അനുവദിച്ചത്.
കോവിഡ് വ്യാപനം കാരണം ബംഗളൂരുവില്‍ എത്തിപ്പെടാന്‍ പ്രയാസമാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ബന്ധപ്പെടുകയും പരീക്ഷ കേന്ദ്രം മംഗളൂരുവിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് ഇമെയില്‍ അയക്കുകയും ചെയ്തു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ പികെ കുഞ്ഞാലികുട്ടി എംപി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംസി ഖമറുദ്ദീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മംഗളൂരുവില്‍ പരീക്ഷയെഴുതാന്‍ കേന്ദ്രം അനുവദിക്കുകയായിരുന്നു.
Post a Comment
0 Comments