പാണത്തൂര്‍ (www.evisionnews.co): കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. ആസ്പത്രിയിലെത്തിച്ച കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുഞ്ഞിന് രക്ഷകനായി എത്തിയ അയല്‍വാസി ക്വാറന്റീനില്‍ പ്രവേശിച്ചു. പാണത്തൂര്‍ പനത്തടി പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികളുടെ മകളെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിലെ ജനല്‍ കര്‍ട്ടനിടയില്‍ നിന്ന് അണലി കടിച്ചത്. കുഞ്ഞിനെ രക്ഷിക്കണമെന്ന് വീട്ടുകാര്‍ അപേക്ഷിച്ചെങ്കിലും കുടുംബം കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുഞ്ഞിനെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
പാമ്പു കടിയേറ്റ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കോവിഡ്: രക്ഷകനായി എത്തിയ അയല്‍വാസി നിരീക്ഷണത്തില്‍
17:26:00
0
പാണത്തൂര്‍ (www.evisionnews.co): കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. ആസ്പത്രിയിലെത്തിച്ച കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുഞ്ഞിന് രക്ഷകനായി എത്തിയ അയല്‍വാസി ക്വാറന്റീനില്‍ പ്രവേശിച്ചു. പാണത്തൂര്‍ പനത്തടി പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികളുടെ മകളെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിലെ ജനല്‍ കര്‍ട്ടനിടയില്‍ നിന്ന് അണലി കടിച്ചത്. കുഞ്ഞിനെ രക്ഷിക്കണമെന്ന് വീട്ടുകാര്‍ അപേക്ഷിച്ചെങ്കിലും കുടുംബം കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുഞ്ഞിനെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
Post a Comment
0 Comments