തൃക്കരിപ്പൂര്‍ (www.evisionnews.co): ചൊവ്വാഴ്ച രാത്രി കുഴഞ്ഞുവീണ് മരിച്ച പൊതുപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ പടന്ന പഞ്ചായത്ത് സമ്പര്‍ക്ക ഭീതിയിലായി. പടന്ന റഹ്മാനിയ മദ്രസക്ക് സമീപത്തെ എന്‍ബി അബ്ദുല്‍ റഊഫിനാണ് (62) കോവിഡ് 19 സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പനിയെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വീട്ടില്‍ തളര്‍ന്നുവീണ റഊഫിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേമരണം സംഭവിക്കുകയായിരുന്നു.
എറണാകുളത്തായിരുന്ന അബ്ദുല്‍ റഊഫ് മൂന്നുമാസം മുമ്പാണ് നാട്ടില്‍ വന്നത്. കഴിഞ്ഞ ദിവസം തുടര്‍ന്ന് പനിയും ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട് കുഴഞ്ഞുവീണ റഊഫിനെ ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ കാണിച്ച ശേഷം പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം പടന്ന വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അതേസമയം അബ്ദുല്‍ റഊഫിന്റെ സമ്പര്‍ക്കത്തില്‍ ഭാര്യയും മക്കളും മകന്റെ ഭാര്യയും മകളുടെ ഭര്‍ത്താവും പേരക്കുട്ടിയും സഹോദരന്‍മാരും സുഹൃത്തുക്കളും സ്വകാര്യക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരുമടക്കം 25 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിമുതല്‍ മൂന്നുദിവസത്തേക്ക് പടന്ന പഞ്ചായത്ത് അടച്ചിട്ടു.
Post a Comment
0 Comments